Untitled design - 1

സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല രംഗത്ത്. കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.

ഇതിന് പിന്നിൽ ആരാണെന്ന് നന്നായി  അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല മുന്നറിയിപ്പ് നല്‍കി. 'നിന്നെ നിയമത്തിന് വിട്ടുകൊടുക്കില്ല,  രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ളയാളാണ് കോകിലയുടെ അച്ഛന്‍, ബാക്കി കാര്യങ്ങൾ താൻ നോക്കികൊള്ളാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്'. – ബാല വ്യക്തമാക്കുന്നു. 

ബാലയുടെ വാക്കുകൾ ഇപ്രകാരമാണ് - ' അടുത്തവന്റെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കുന്ന നിയമം ഈ നാട്ടിലുണ്ടോ? നീ സിനിമയെ പറ്റി സംസാരിക്ക്. ഒന്നും ഞാനല്ല തുടങ്ങി വെച്ചത്, നിങ്ങള്‍ തുടങ്ങി വെച്ചതിന് ഞാന്‍ റിയാക്റ്റ് ചെയ്യുകയാണ്. നീ സിനിമയുടെ റിലീസിനെപ്പറ്റിയും അഭിനയത്തെ പറ്റിയും പറഞ്ഞോളൂ. ഇന്ന് എന്റെ ഭാര്യ കോകിലയുടെ കണ്ണുനിറഞ്ഞു.  നിങ്ങൾക്ക് എങ്ങനെയാണ് ധൈര്യം വന്നത് ഇങ്ങനെ ചെയ്യാന്‍. 

കോകിലയുടെ അച്ഛൻ വിളിച്ചിരുന്നു. രാഷ്‌ട്രീയത്തിൽ വലിയ ആളാണ് അദ്ദേഹം. നീ പൊലീസിൽ പരാതിപ്പെടേണ്ടെന്നും എല്ലാം ഇനി പുള്ളി നോക്കിക്കൊള്ളാമെന്നുമാണ് എന്നോട് അദ്ദേഹം പറഞ്ഞത്. എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം.  ഇത് ചെയ്തവന്‍ മാപ്പ് പറയണം. ഡയറക്‌ട് വാണിങ്ങാണിത്. നിയമത്തിന് മുന്നിൽ നിന്നെ വിട്ടുകൊടുക്കില്ല. ഞാനിപ്പോള്‍ അമ്പലം അടക്കം നല്ല പ്രവർത്തകളുമായി മുന്നോട്ട് പോവുകയാണ് '- വീഡിയോയിൽ ബാല വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Actor Bala got angry over the video message