rti-floods

TOPICS COVERED

തൃശൂർ മാള സ്വദേശി ഷാന്റി ജോസഫ് വിവരാവകാശ നിയമ പ്രകാരം ഒരു ചോദ്യം ചോദിച്ചു. ലഭിച്ചതോ 1000 മറുപടികൾ. സംസ്ഥാനത്ത് 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതും പരിഹരിച്ചതുമായ കെട്ടിടങ്ങളുടെ കണക്കാണ് ഷാന്റി ജോസഫ് വിവരാവകാശ നിയമ പ്രകാരം ചോദിച്ചത്. 

 

ചീഫ് സെക്രട്ടറിക്കാണ് ഷാന്റി ആദ്യം അപേക്ഷ നൽകിയത്. എന്നാൽ സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും വിവരാവകാശ അപേക്ഷ നൽകിയെങ്കിലും കണക്കുകൾ ലഭിച്ചില്ല. അതോടെ പൊതു മരാമത്ത് കെട്ടിട വിഭാഗം സംസ്ഥാന ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ കൈമാറി. ഒപ്പം ലാൻഡ് റവന്യു കമ്മീഷണറുടെ ഓഫിസിൽ നിന്നു സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലെ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്ക് കൈമാറി. 

 Also Read; പന്തളത്തെ തീര്‍ഥാടകരുടെ കൗതുകം; സന്ദര്‍ശക നിയന്ത്രണമുള്ള കൈപ്പുഴക്കൊട്ടാരം

ഇതോടൊപ്പം കെട്ടിട വിഭാഗം സെഷൻ ഓഫീസുകളിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കും വിവരാവകാശ രേഖകൾ കൈമാറി. ഇതോടെ മറുപടികളുടെ പ്രവാഹമായി. മറുപടി കത്തുകൾ മുഴുവൻ വായിച്ചു 2018 19 കാലഘട്ടത്തിൽ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളുടെ കണക്ക് തയ്യാറാക്കുക സാധ്യമല്ല എന്ന് ഷാന്റി പറഞ്ഞു. 

ഷാന്റി ജോസഫിന്റെ കുടുംബം സർക്കാരിന് വിട്ട് നൽകിയ സ്ഥലത്ത് നിർമ്മിച്ച ട്രഷറി കെട്ടിടം പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് വിവരാവകാശ അപേക്ഷ നൽകിയത്. സംസ്ഥാനെത്തെ ഒന്നാകെ ബാധിച്ച ദുരന്തത്തിൽ നാശനഷ്ടം വന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കുകൾ പോലും സർക്കാരിന്റെ കൈയിലില്ല. 

ENGLISH SUMMARY:

Thrissur resident Shanti Joseph filed an RTI (Right to Information) query, seeking information about the buildings that were damaged and repaired during the 2018 Kerala floods.