മലയാളികൾ ഊട്ടിയിൽ കണ്ടു പഠിച്ച അതേ പുഷ്പോത്സവം തൃശൂർ ശക്തൻ ഗ്രൗണ്ടിലും ഉണ്ട്. വിദേശത്തു നിന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവയൊക്കെയാണ് പുഷ്പമേളയുടെ ഹൈലൈറ്റ്.
കണ്ടു കൊതി തീരാത്തത്ര പൂക്കളുണ്ട് ഇവിടെ. പല നിറത്തിൽ പല തരത്തിൽ. എണിയാൽ തീരാത്ത കണ്ണിലൊതുങ്ങാത്ത ഈ പൂക്കളൊക്കെ ആർക്കാണ് കണ്ടു മതിവരിക. മലയാളികൾക്ക് ഏറെ പരിചിതമായ റോസ്, താമര, ചെത്തി തുടങ്ങിയവയ്ക്ക് പുറമേ ഊരും പേരും അറിയാത്ത എത്രയോ പൂക്കൾ.
പൂക്കൾ കൊണ്ടുള്ള മയിൽ, ജിറാഫ് കോഴിയമ്മയും കഞ്ഞുങ്ങളും ഇങ്ങനെ നീളുന്നു കാണികളുടെ മനം നിറച്ച കാഴ്ചകൾ. ഒറ്റനോട്ടത്തിൽ വെറും നൂലുകൾ ആണെന്ന് തോന്നിയേക്കാം ഇത് കണ്ടാൽ. കണ്ണഞ്ചിപ്പിക്കുന്ന ഈ കാഴ്ച്ചകൾ ശക്തൻ ഗ്രൗണ്ടിനെ വർണാഭമാക്കുന്നു. ഈ മാസം 22 വരെ സുന്ദരമായ ഈ കാഴ്ചകൾ കാണാം.