നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തിനിടയില്‍ കേരളം തിരഞ്ഞ ഒന്നാണ് ആരാണ് ആ യുവാവ് എന്ന്. തിരുവനന്തപുരം സബ് കലക്ടർ ഒ വി ആൽഫ്രഡ് ആണ് കേരളം തിരഞ്ഞ യുവാവ്.
തിരുവനന്തപുരം സബ് കളക്ടർ & സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ആൽഫ്രഡ് ഒ. വി ചുമതലയേറ്റത് 2024 സെപ്റ്റംബറിൽ ആണ്. കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ ആയിരുന്നു. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. 2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. ബിരുദപഠനത്തിന്‍റെ സമയത്താണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചത്.
ആദ്യ ശ്രമം പാളിയെങ്കിലും രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ നിയമനം. മൂന്നാം ശ്രമത്തില്‍ 57ാം റാങ്കോടെ ഐഎഎസ് സ്വപ്നം യാഥാര്‍ഥ്യമായി. ഇതിനിടെ ഡല്‍ഹിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി പ്രവര്‍ത്തിച്ചു.സിനിമ,ഫുട്ബോള്‍ പ്രേമി കൂടിയാണ് ആല്‍ഫ്രഡ്.