ചേന്ദമംഗലം കൂട്ടക്കൊലയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജിതിൻ ബോസിന്‍റെ ചികില്‍സയ്ക്ക് സഹായം തേടുന്നു. കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള ജിതിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്‌. ഇതിനായി ധനസമാഹരണം നടത്തുകയാണ് ചേന്ദമംഗലം പഞ്ചായത്ത്. സുമനസുകളുടെ സഹായവും പഞ്ചായത്ത് തേടുന്നു. കൊല്ലപ്പെട്ട വിനീഷയുടെ സഹോദരൻ സുനിലിന്‍റെ അക്കൗണ്ടിലേക്ക് പണമയക്കാം.

തന്‍റെ സഹോദരിയോട് ജിതിന്‍ മോശമായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്നും ജിതിന്‍ മാത്രമായിരുന്നു ലക്ഷ്യമെന്നും പ്രതി റിതു ജയന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബഹളം കേട്ട് സ്വീകരണ മുറിയിലേക്ക് ആദ്യം വന്ന മകള്‍ വിനീഷയുടെ തലയിൽ സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് റിതു ആഞ്ഞടിച്ചു. പിന്നാലെ വന്ന ജിതിനെയും ആക്രമിച്ച ശേഷം കുത്തി പരിക്കേൽപ്പിച്ചു. ആക്രമണം തടയാനെത്തിയ ജിതിന്‍റെ അച്ഛന്‍റെയും അമ്മയുടെയും തലയിൽ അടിച്ചു പരുക്കേല്പിച്ചു. വിനീഷയുടെ തലയിൽ എട്ട് സെന്റീമീറ്റർ നീളത്തിൽ മുറിവുണ്ട്. അച്ഛന്‍ വേണുവിന്‍റെ തലയിൽ ആറും അമ്മ ഉഷയുടെ തലയിൽ മൂന്നും മുറിവുകൾ ഉണ്ടെന്നും ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു.

ലഹരി കേസിൽ റിതു നേരത്തെയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വഷിക്കുന്നത്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ആക്രമണം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി.

അക്കൗണ്ട് വിവരം Sunil VS Union Bank Branch: North Paravur IFSC Code: UBIN0533785 Account Number : 337802010022034 G Pay number : 9562252289

ENGLISH SUMMARY:

Chenadamangalam panchayat seeks financial aid for Jithin's treatment.