ചെയ്ത കുറ്റകൃത്യത്തില്‍ ഒരുഘട്ടത്തിലും കുറ്റബോധം പ്രകടിപ്പിക്കാതെ ഷാരോണ്‍ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ . അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും പ്രതിയായ ഗ്രീഷ്മ കുറ്റം ഏറ്റുപറയുകയോ, ചെയ്ത കൃത്യത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അഡീഷണല്‍ എസ്പി സുല്‍ഫിക്കര്‍ പറഞ്ഞു. പല സന്ദര്‍ഭത്തിലും ഗ്രീഷ്മയോട് സംസാരിച്ചിരുന്നു. ഒരിക്കലും തന്നോട് കുറ്റബോധമുള്ളതായി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രീഷ്മ ചതിക്കുമെന്ന് ഷാരോണ്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേസ് ആദ്യം അന്വേഷിച്ച പാറശാല സ്റ്റേഷനിലെ അന്നത്തെ എസ്ഐ ആയിരുന്ന സജി പറയുന്നു. ഫ്രൂട്ടി കുടിച്ചു എന്നതാണ് ആദ്യം പറഞ്ഞത്. ഗ്രീഷ്മ സെക്സ് ചാറ്റ് ചെയ്ത് വിളിച്ചു വരുത്തിയായിരുന്നു. 100 ശതമാനം മരണം ഉണ്ടാകണം എന്ന് ഉറപ്പില്‍ ഗൂഗിള്‍ സെര്ച്ച് ചെയ്ത് പഠിച്ച് ചെയ്ത കുറ്റകൃത്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ അളവ് കൂടിയാല്‍ അപ്പോള്‍ തന്നെ ഹൃദയാഘാതം വരാം. പതിനഞ്ച് ദിവസം കഴിഞ്ഞ് മരണം സംഭവിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ പറ്റില്ല. ഇത്തരത്തില്‍ കൃത്യമായി പ്ലാന്‍ ചെയ്തതായിരുന്നു കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. ഷാരോണിന്‍റെ കുടുംബവുമായി നല്ല ബന്ധമാണ്. കുടുംബത്തോട് നീതി പുലര്‍ത്തിയെന്നും സജി മനോരമ ന്യൂസിനോട് പറഞ്ഞു.