അച്ഛനായതിന്‍റെ സന്തോഷവാര്‍ത്ത പങ്കുവെച്ച് യൂട്യൂബര്‍ കെ.എല്‍.ബ്രോ. കെ.എല്‍. ബ്രോ എന്ന് അറിയപ്പെടുന്ന കെ.എല്‍. ബിജുവിനും ഭാര്യ കവിക്കും ആണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞുപിറന്ന വിവരം യൂട്യൂബ് ചാനലിലൂടെ കെ.എല്‍. ബിജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. കുട്ടിയെ വീഡിയോയില്‍ കാണിക്കരുതെന്ന് എല്ലാവരും പറയുമെന്നും പക്ഷേ അങ്ങനെ കരുതുന്നില്ലെന്ന് ബിജു പറഞ്ഞു. എല്ലാ സന്തോഷവും യൂട്യൂബ് കുടുംബവുമായി പങ്കുവെയ്ക്കാറുണ്ട്. ഇതും പങ്കുവെയ്ക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കുട്ടിയെ അദ്ദേഹം ആരാധകരെ കാണിച്ചത്. വിഡിയോയില്‍ കണ്ണ് നിറഞ്ഞാണ് ബിജു സംസാരിക്കുന്നത്.
കേരളത്തില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക് . ബിജുവും അമ്മയും മകന്‍ ഋത്വിക്കും ഭാര്യയും മരുമകളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. നിലവില്‍ 66.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുള്ളത്. നേരത്തെ 50 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയപ്പോൾ ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നതെന്ന് ബിജു പറഞ്ഞിരുന്നു.