ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച ശരണ്യ ശശിയുടെ സഹോദരി ശോണിമയുടെ ജീവിതത്തിലെ വലിയൊരു നേട്ടം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടി സീമ ജി നായർ. കഷ്ടപ്പാടുകള്‍ക്കും പോരാട്ടത്തിനും ഒടുവില്‍ ശോണിമ കേന്ദ്ര സർക്കാർ ജോലി നേടിയ വിവരമാണ് താരം പ്രേക്ഷകരുമായി പങ്കിട്ടത്. 

ശോണിമ ഒരിക്കലും ക്യാമറയുടെ മുന്നിലേക്ക് വന്നിട്ടില്ലെന്നും, പഠനം മാത്രമായിരുന്നു അവൾക്ക് പഥ്യമെന്നും സീമ ജി നായർ കുറിച്ചു. അവളുടെ സ്വപ്നമായിരുന്നു ഒരു ഗവൺമെന്റ് ജോലി. അതിനായി പഠിക്കുകയും, ടെസ്റ്റുകൾ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. കുറേ ടെസ്റ്റുകള്‍ എഴുതിയിട്ടും അവള്‍ക്ക് ജോലി ലഭിച്ചില്ല. പക്ഷെ ഈ സെൻട്രൽ ഗവർമെന്റ്ടെസ്റ്റ് നീ ഉറപ്പായും വിജയിക്കുമെന്ന് പരീക്ഷയ്ക്ക് പോകും മുമ്പ് ഞാന്‍ അവളോട് പറഞ്ഞിരുന്നു. 

ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങൾ ഉണ്ടെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടിൽ ഉണ്ട്, അതിൽ തൊട്ട് നീ നന്നായി പ്രാർത്ഥിച്ചു പോകാൻ പറഞ്ഞു. ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയിൽ അവൾ വിജയിച്ചു. അവിചാരിതമായി ട്രെയിനില്‍ കയറിയപ്പോള്‍ ടിടിആറായി യൂണിഫോമില്‍ ശോണിമയെ കണ്ടതിന്‍റെ സന്തോഷവും അവര്‍ പങ്കുവെച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശുഭദിനം.. ഇത് എന്റെ പ്രിയപ്പെട്ട ശരണ്യയുടെ അനുജത്തി ശോണിമ... ശോണിമ ഒരിക്കലും കാമറയുടെ മുന്നിലേക്ക് വന്നിട്ടില്ല. പഠനം മാത്രമായിരുന്നു അവൾക്ക് പഥ്യം. നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി.. അവളുടെ സ്വപ്നം ആയിരുന്നു ഒരു ഗവൺമെന്റ് ജോലി. അതിനായിപഠിക്കുകയും ടെസ്റ്റുകൾ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ലാസ്റ്റ് ഒരു ടെസ്റ്റ് എഴുതാൻ പോയത് എന്റെ വീട്ടിൽ നിന്നാണ്. ആലുവയിൽ അടുത്തടുത്ത് മൂന്നു ദിവസങ്ങളിൽ ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, നമ്മുടെ വീട്ടിൽ നിന്നുകൊണ്ട് പോയാൽ മതിയെന്ന്. അന്ന് ഞാൻ അവളോട് പറഞ്ഞു നീ കുറെ ടെസ്റ്റുകൾ എഴുതിയില്ലേ,പക്ഷെ നമ്മൾ ആഗ്രഹിച്ച ആ ഒരു തലത്തിലേക്കെത്താൻ ഒരു ടെസ്റ്റിനും കഴിഞ്ഞില്ല, പക്ഷെ ഈ  സെൻട്രൽ ഗവർമെന്റ്ടെസ്റ്റ് നീ ഉറപ്പായും വിജയിക്കുമെന്ന്.

ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങൾ ഉണ്ടെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടിൽ ഉണ്ട്, അതിൽ തൊട്ട് നീ നന്നായി പ്രാർത്ഥിച്ചു പോകാൻ പറഞ്ഞു. ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയിൽ അവൾ വിജയിച്ചു. ശരണ്യയുടെ കുടുംബത്തിന് വേണ്ടിയാണു അവൾ ജീവിച്ചിട്ടുള്ളത്, സഹോദരങ്ങൾക്ക് വേണ്ടി എന്നെടുത്തു പറയേണ്ടി വരും. ശരണ്യയും പഠിക്കാൻ മിടുക്കി ആയിരുന്നു, ,കുടുംബത്തിന്റെ ഭാരം ആ ചുമലിൽ വന്നപ്പോൾ അവൾ അഭിനയം എന്ന വഴി തിരഞ്ഞെടുത്തു. 

എഴുതി വന്നപ്പോൾ എഴുതി പോയി. 15 ന് ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ കൊച്ചുവേളിയിൽ നിന്നായിരുന്നു ട്രെയിൻ, അപൂർവമായേ ഞാൻ അവിടുന്ന് കയറാറുള്ളു. ആ ട്രെയിനിൽ ടിടിആര്‍ ആയി എന്റെ ശോണി ഉണ്ടായിരുന്നു. അവൾ സെൻട്രൽ ഗവർമെന്റ് ജോലിക്കാരിയായി, ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമിൽ കണ്ടു. ചിലപ്പോൾ ഈ ഫോട്ടോ കാണുമ്പോൾ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും, അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ട്‌ പേരുടെ ഒത്തു ചേരൽ. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..ശോണി നിന്റെ ചേച്ചി എപ്പോളും നിന്റെ കൂടെയുണ്ട് ..നിങ്ങളുടെ ഉയർച്ച ആയിരുന്നു അവളുടെ സ്വപ്‍നം ..ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും. എല്ലാത്തിനും സപ്പോർട്ടായി നിൽക്കുന്ന നിന്റെഭർത്താവിനും ,കുടുംബത്തിനും എന്റെ ആശംസകൾ

ENGLISH SUMMARY:

Seema G Nair facebook post about Saranya Sasis Sister Shonima