കരുതലൊരുക്കാൻ പ്രായം തടസമല്ലെന്ന് ഓർമപ്പെടുത്തുകയാണ് എഴുപത് പിന്നിട്ട പാലക്കാട്ടെ വീട്ടമ്മ ആർ. ഗിരിജ ദാസ്. കനത്ത ചൂടിൽ തണല് തേടി വീട്ടിനുള്ളിലെ ഫാനിൽ കൂടൊരുക്കിയ കുരുവികൾ മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളുമായി പറന്ന് മറയും വരെ പരിചരണമൊരുക്കി.
ഓരോ ഘട്ടവും സ്വന്തം മൊബൈലിലും ക്യാമറയിലുമായി പകര്‍ത്തി കുട്ടികള്‍ക്ക് ഉള്‍പ്പെടെ കാഴ്ചാനുഭവത്തിനായി കൈമാറുകയാണ്.