auto

TOPICS COVERED

മെക്കാനിക്കായ അച്ഛന് മകന്‍ ഒരു ഓട്ടോ സമ്മാനമായി നല്‍കി. ആ ഓട്ടോ ഇപ്പോള്‍ നാട്ടിലെങ്ങും താരമാണ്. അതിന് കാരണം ‌മറ്റൊന്നുമല്ല ഓട്ടോ അല്‍പ്പം പഴയതാണ്. പണ്ട് കേരളത്തിന്‍റെ നിരത്തുകള്‍ ഭരിച്ചിരുന്ന ലാംബ്രട്ട .  തൊടുപുഴ മണക്കാട് സ്വദേശി അജിത്താണ് അച്ഛന്‍ ശശിധരന് ലാംബ്രട്ട ഓട്ടോ സമ്മാനമായി നല്‍കിയത്.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പുതിയ തലമുറയ്ക്ക് ഈ ഒട്ടോ അത്ര പരിചിതമല്ല. പക്ഷേ മണക്കാട് സ്വദേശി ശശിധരനും ലാംബ്രട്ട ഓട്ടോയും തമ്മില്‍ വലിയൊരു ബന്ധമുണ്ട്.  നാല്‍പ്പത് വര്‍ഷം മുന്‍പാണ് തൃശൂരില്‍ നിന്ന് മെക്കാനിക്ക് ജോലിക്കായി ശശിധരന്‍ മണക്കാട് എത്തിയത്. അന്ന് ആദ്യം അഴിച്ചുപണിതത്  ലാംബ്രട്ട ഒട്ടോകളാണ്.  ഒരെണ്ണം സ്വന്തമായി വാങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും അന്നത്തെ സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയായി. പിന്നെ ആ ആഗ്രഹം ശശിധരന്‍ പതുക്കെ മറന്നെങ്കിലും മകന്‍ അജിത്ത് അച്ഛന്‍റെ ആഗ്രഹം ആങ്ങനെ വിട്ടുകളയാന്‍ ഒരുക്കമല്ലായിരുന്നു. ഒടുക്കം നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായ ലാംബ്രട്ട പെരുമ്പാവൂരില്‍ നിന്ന് തേടി കണ്ടെത്തി വാങ്ങി അച്ഛന് സമ്മാനിച്ചു

      മകന്‍റെ സമ്മാനം ഉള്ളുതൊട്ടതോടെ ശശിധരന്‍ വീണ്ടും ടൂള്‍സ് എടുത്തു.  തുരുമ്പെടുത്ത ഓട്ടോ  നിരത്തിലോടും വിധം മാറ്റിയെടുത്തത് ശശിധരനും സുഹൃത്തുക്കളും ചേര്‍ന്നാണ്. ഇതിനായി നാല് ലക്ഷം രൂപ ചെലവാക്കി. മണക്കാടുകാര്‍ക്ക് ശശിധരന്‍ ശശി ആശനാണ്. ആശന്‍ പണി പഠിപ്പിച്ച നൂറിലേറെ ശിഷ്യമാരുമുണ്ട് പക്ഷേ ഇപ്പോള്‍ ആശാന്‍ അറിയപ്പെടുന്നത് ഈ ലാംബ്രട്ടയുടെ സാരഥിയെന്ന പേരിലാണ് 

      ENGLISH SUMMARY:

      Ajith from Manakkad, Thodupuzha, gifted his father, Sashidharan, a vintage Lambretta auto-rickshaw. Once a common sight on Kerala’s roads, this classic vehicle has now become a local sensation, drawing admiration from people across the town.