കാന്‍സറിനെ തോല്‍പ്പിച്ച പവര്‍ സ്റ്റാറാണ് കൊല്ലത്തുകാരനായ വേണു മാധവന്‍. പവര്‍ലിഫ്റ്റിങ് ചാംപ്യനായ വേണുവിന്റെ ആത്മവിശ്വാസത്തിനു മുന്നില്‍ രക്താര്‍ബുദം കീഴടങ്ങി.
അന്‍പത്തുയഞ്ചു വയസുകാരനായ വേണു മാധവന്‍. മല്‍സരവേദികളില്‍ ചുറുചുറുക്കോടെ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന പവര്‍ സ്റ്റാര്‍. പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പുകളില്‍ എതിരാളികളെ തോല്‍പ്പിച്ച് നിരവധി പുരസ്കാരങ്ങള്‍ നേടിയ വേണു കാന്‍സറിനെയും തോല്‍പ്പിച്ചു. ആത്മവിശ്വാസവും ഉയര്‍ന്ന ശാരിരികക്ഷമതയുമാണ് മുന്നോട്ടുനയിക്കുന്നത്. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന സംസ്ഥാന ക്ളാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലും വേണു സ്വര്‍ണമെഡല്‍ നേടി
മരുത്തടി സ്വദേശിയായ വേണു മാധവന് 2014 ലാണ് രക്താര്‍ബുദം ബാധിച്ചത്. പരിശീലനത്തിനിടെ പരുക്കേറ്റപ്പോള്‍ ചികില്‍സ നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. വേണുവിന്റെ മനക്കരുത്തിന് മുന്നിൽ കാൻസർ മുട്ടുമടക്കി.