love-mazhavil

പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് തുടങ്ങിയ പ്രണയം, യദുവിന് ജീവനായിരുന്നു ജ്യോതിക, ഇഷ്ടം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവരുടെയും ജീവിതം ശരിക്കും പ്രണയാര്‍ഥമായിരുന്നു. ജ്യോതികയുടെ ഇഷ്ടം വീട്ടില്‍ അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ഇതിനിടെ യദുവിന് ഒരു ബസ് ഇടിച്ച് അപകടമുണ്ടാകുന്നു, നെഞ്ചിന് താഴോട്ട്  യദു തളര്‍ന്ന് പോകുന്നു. എന്നാല്‍ യദുവിനെ കൈവിടാന്‍ ജ്യോതികയ്ക്ക് കഴിയുമായിരുന്നില്ല. ആ പ്രണയം സത്യമായിരുന്നു. ജ്യോതികയുടെ സ്നേഹം കാണാതിരിക്കാന്‍ വീട്ടുകാര്‍ക്കായില്ല,അവര്‍ പച്ചക്കൊടി വീശി, അങ്ങനെ ആ പ്രണയത്തിന് കൂട്ടായി ഇരുവീട്ടുകാരും എത്തി.

തന്‍റെ ജീവിത കഥ ജ്യോതിക മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി വേദിയില്‍ പറഞ്ഞപ്പോള്‍ സ്നേഹവായ്പ്പോടെയാണ് ആ വേദി ഒന്നാകെ ഇരുവരെയും ചേര്‍ത്ത് നിര്‍ത്തിയത്. യദുവിനെ സ്റ്റേജിലേയ്ക്ക് െകാണ്ടുവന്നും അവരുടെ സത്യമായ പ്രണയത്തെയും അപകടത്തിലും കൈ വിടാത്ത മനസിനെയും ആ വേദി ഒന്നാകെ വാഴ്ത്തി. നമ്മള്‍ വിമര്‍ശിക്കുന്ന 2കെ കിഡ്സില്‍ പെടുന്ന ഇവരുടെ ജീവതം ശരിക്കും മാതൃകയാണെന്ന് ജഡ്ജസ് പറഞ്ഞു.

ടെലിവിഷന്‍ പ്രേമികളുടെ പ്രിയപ്പെട്ട ഷോ ആണ് മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി. സ്റ്റാന്റ് അപ് കോമഡികളും, രംണ്ടംഗ സംഘം അവതിരിപ്പിയ്ക്കുന്ന സ്‌കിറ്റുകളും ഒക്കെയായി ഒരുപാട് കലാകാരന്മാര്‍ക്ക് ഷോ അവസരങ്ങളും നല്‍കുന്നു. അവസരം മാത്രമല്ല, സാമ്പത്തികമായ നേട്ടവും ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലൂടെ ഉണ്ടാവാറുണ്ട്. ഷോയില്‍ ആരെങ്കിലും ഒരാള്‍ ചിരിച്ചാല്‍ അഞ്ചായിരവും രണ്ട് പേര്‍ ചിരിച്ചാല്‍ പതിനഞ്ചായിരവും കിട്ടും. മൂന്ന് പേരും ചിരിച്ചാല്‍ അന്‍പതിനായിരം ആണ് സമ്മാനം. ആ ചിരിയില്‍ കുറച്ചധികം കോമഡി ഉണ്ടെങ്കില്‍ ഗോള്‍ഡന്‍ ബസര്‍ അമര്‍ത്തും, അങ്ങനെ അമര്‍ത്തിയാല്‍ ഒരു ലക്ഷം രൂപയും നേടാം

ENGLISH SUMMARY:

Yadu and Jyothika's romance began during their Plus One and Plus Two days, with Jyothika being the center of Yadu's life. When she openly confessed her feelings, their bond deepened into true love. However, upon discovering her affection at home, Jyothika's family opposed their relationship. Later, Yadu suffered a bus accident that left him injured, yet Jyothika refused to give up on him. Their genuine love eventually united both families.