ocean-beverages-half-price

പകുതി വിലയ്ക്ക് ബ്രാന്‍ഡി വേണോ, ബവ്റിജസ് ഔട് ലെറ്റിലേക്ക് ഓടിക്കോളൂ. ഓഷ്യന്‍ ബവ്റിജസ് എന്ന കമ്പനിയാണ് 1310 രൂപയ്ക്കുള്ള മദ്യം 650 രൂപയ്ക്ക് വില്‍ക്കുന്നത്. മറ്റു കമ്പനികളുടെ മദ്യത്തിനു വിലക്കുറവുണ്ടെന്നു കരുതി ബവ്കോ ഔട്ലെറ്റിലേക്ക് പോയാല്‍ വെറും കയ്യോടെ മടങ്ങേണ്ടി വരും. 

1310 രൂപയ്ക്കുള്ള ഇക്കാണുന്ന ട്രിപ്പിള്‍ ക്രൗണ്‍, ഗോള്‍ഡ് ക്രെസ്റ്റ്  ബ്രാന്‍ഡിയാണ്  650 രൂപയ്ക്ക് വില്‍ക്കുന്നത്.  സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സര്‍ക്കാരിനുള്ള നികുതി, ബവ്കോയുടെ കമ്മിഷന്‍ എന്നിവയില്‍ കുറവു വരില്ല. നഷ്ടം കമ്പനിക്ക് മാത്രമാണ്. 

വാങ്ങാനാളില്ലാതെയോടെ കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും സൂചനയുണ്ട്. അന്‍പതു ശതമാനം വിലക്കുറവ് ഓഷ്യാനെസ് ബവ്റിജസ് എന്ന കമ്പനിക്ക് മാത്രമാണ്. മറ്റുള്ള മദ്യ ബ്രാന്‍ഡുകള്‍ക്ക് അതേ വില തന്നെ നല്‍കേണ്ടിവരും.  

ENGLISH SUMMARY:

Ocean Beverages is selling brandy at half price