ആത്മവിശ്വാസവും ബന്ധങ്ങളുടെ കരുതലും കൊണ്ടാണ് മകന്‍റെ രോഗകാലം യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ജി.കണ്ണനും കുടുംബവും അതിജീവിച്ചത്. അഞ്ചാംവയസില്‍ രക്താര്‍ബുദം സ്ഥിരീകരിച്ച ശിവകിരണ്‍ ഇപ്പോള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. മകന്‍റെ ചിരിയാണ് ഇപ്പോള്‍ കുടുംബത്തിന്‍റെ ആത്മവിശ്വാസം.
ഒന്‍പത് വര്‍ഷം മുന്‍പാണ് ശിവകിരണിന് രക്താര്‍ബുദം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ പനിയില്‍ തുടങ്ങി മുഖത്ത് രക്തം പൊടിയുന്ന അവസ്ഥ.അന്ന് പ്രായം അഞ്ച് വയസ്.ആര്‍സിസിസിയില്‍ നിരന്തര ചികില്‍സ. ചേര്‍ത്തുപിടിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂടെനിന്നു.
കുഞ്ഞിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്നത് അമ്മ സജിത മോള്‍. കരഞ്ഞു തളരാതെ ധീരതയോടെ നേരിട്ടു. ആ ധൈര്യമാണ് വേണ്ടതെന്ന് സജിതമോള്‍.
2021നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന തിരക്കിലും മകന്‍റെ നിര്‍ബന്ധത്തിന് കണ്ണനും ചികില്‍സയ്ക്കു പോയി. അന്ന് ഇത് വാര്‍ത്തയായോടെ മാരക സൈബര്‍ ആക്രമണം ആണ് നേരിട്ടത്. രോഗലക്ഷണങ്ങള്‍ മാഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ശിവകിരണ്‍ ആരോഗ്യവാനായി സ്കൂളില്‍ പോകുന്നു. ശിവകിരണിന്‍റെ ചിരിയാണ് ഇന്ന് കണ്ണന്‍റെ ആത്മവിശ്വാസം.