1. ഓട്ടോഡ്രൈവര്‍ മനോജ്, Photo Credit: Facebook/anoop.kayaralam
2. പ്രതി സുജോയ് ദോയ്

1. ഓട്ടോഡ്രൈവര്‍ മനോജ്, Photo Credit: Facebook/anoop.kayaralam 2. പ്രതി സുജോയ് ദോയ്

TOPICS COVERED

കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായത് ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെലടലില്‍. ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് തന്‍റെ യാത്രക്കാരന്‍ കൊലക്കേസ് പ്രതിയാണെന്ന് ഓട്ടോ ഡ്രൈവറായ മനോജ് അറിയുന്നത്. തുടര്‍ന്ന് ഓട്ടോ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. മനോജിന്‍റെ ഇടപെടലിനെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

Also Read: കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

ഇന്നലെ രാത്രിയാണ് കുളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി ഇസ്മയിൽ ആണ് കൊല്ലപ്പെട്ടത്. ഇസ്മയിലിന്റെ സുഹൃത്തായ ബംഗാൾ സ്വദേശി സുജോയ് ദോയിയാണ് പ്രതി. കൊലയ്ക്ക് ശേഷം മാനേജിന്‍റെ ഓട്ടോയിലാണ് പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടത്. പ്രതിയാണെന്ന വിവരം അറിയാതെയായിരുന്നു മനോജിന്‍റെ യാത്ര. 

വളപട്ടണം എത്തിയപ്പോഴാണ് കൊലപാതകത്തിന്‍റെ വിവരം കൂട്ടുകാര്‍ മനോജിനെ ഫോണിൽ വിളിച്ചറിയിക്കുന്നത്. പ്രതി വണ്ടിയിലെ യാത്രക്കാരൻ ആണെണ് മനസിലാക്കിയ മനോജ്  ഓട്ടോ തന്ത്രപൂർവ്വം വളപട്ടണം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഓട്ടോ ലേബർ യൂനിയൻ (സിഐടിയു) കൂളിച്ചാൽ യൂനിറ്റ് മെമ്പറാണ് മനോജ്.

നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ മനോജിന് ഹിന്ദി ഭാഷ സംസാരിക്കുന്നതിന് പ്രയാസമുണ്ടായിരുന്നില്ല. അതിനാല്‍ സംശയം തോന്നാത്ത വിധം പ്രതിയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ മനോജിന് സാധിച്ചു. മനോജിന്റെ ഇടപെടലിനെ കണ്ണൂർ എസ്പി വിളിച്ചു വരുത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു.

ENGLISH SUMMARY:

An auto driver's timely action leads to the arrest of the accused in the murder of Ismail, an out-of-state worker, in Kannur's Morazha Koolichal. Social media praises the driver's intervention.