ക്വാറന്‍റീനില്‍ കഴിയുന്ന സുഹൃത്തിന്‍റെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ കോഴിക്കോട് സ്വദേശി നൈസില്‍ തയാറാക്കിയ പെര്‍ഫക്ട് ഓകെ വീഡിയോ ആയിരുന്നു കോവിഡ് കാലത്തെ വമ്പന്‍ ഹിറ്റുകളില്‍ ഒന്ന്. ഈ വിഡിയോ കാരണം സിനിമയില്‍ വരെ അവസരം തേടിയെത്തിയെങ്കിലും നൈസില്‍ ഇപ്പോഴും നഗരത്തിലെ തിരക്കുപിടിച്ച ഓട്ടോ ഡ്രൈവറാണ്.
ഒരൊറ്റ വീഡിയോ നൈസിലിന്‍റെ ജീവിതമാകെ മാറ്റിമറിച്ചു. എങ്കിലും പ്രിയപ്പെട്ട ഓട്ടോറിക്ഷ അന്നും ഇന്നും ഒപ്പമുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം ജീവിതത്തില്‍ ലഭിച്ച അപൂര്‍വ ഭാഗ്യമായി കരുതുന്നു.
ഒരു കാലത്ത് കോവിഡ് ഉണ്ടാക്കിയ ഭീതിയേക്കാള്‍ ഭയാനകമാണ് ലഹരി ഉണ്ടാക്കുന്ന വിപത്തെന്നും ഇതില്‍ നിന്ന് ചെറുപ്പക്കാരെ രക്ഷിക്കണമെന്നും നൈസില്‍ അഭ്യര്‍ഥിക്കുന്നു.