student-pta

TOPICS COVERED

പത്തനംതിട്ട കോഴഞ്ചേരിയില്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ എത്തിയത് മദ്യവുമായി. ഒരാളുടെ ബാഗില്‍ നിന്ന് മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പതിനായിരം രൂപയും കണ്ടെടുത്തു .  പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്.

പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ  അന്വേഷണം ഉണ്ടാകും.

ENGLISH SUMMARY:

In a shocking incident at a school in Kozhencherry, Pathanamthitta, tenth-grade students arrived for their board exam carrying alcohol. It was later discovered that one of them had also stolen and sold his grandmother’s ring, obtaining ₹10,000. The students had reportedly brought the alcohol to celebrate after the exam. Authorities have launched a detailed investigation to determine who supplied them with the liquor.