മഞ്ഞപൂക്കളാൽ മൂടിയ വീട് , തൃശൂർ എടക്കുളത്തെ വീടിന്‍റെ മതിലും ഭിത്തികളും മഞ്ഞപ്പട്ട വിരിച്ചപോലെ.. ആ വഴി പോകുന്ന ആരും ഒന്ന് നോക്കി പോകും. മഞ്ഞപ്പൂക്കൾ നിറയുന്ന മേടമാസത്തെ വരവേറ്റ് കണിക്കൊന്നയ്ക്കു മുമ്പ് കാറ്റ്സ് ക്ലോ എത്തി. ആണ്ടിലൊരിക്കൽ പൂത്തുലയുന്ന ഈ പൂവിന്‍റെ ചേല് ഒന്ന് വേറെ തന്നെയാണ്.
അധിനിവേശ സസ്യമായ കാറ്റ്സ് ക്ലോ യ്ക്ക് വൻ ആരാധകരാണ് ഇപ്പോൾ. ഒരു ചെടി മതി പടർന്നു പന്തലിച്ച് കിടക്കാൻ. വർഷത്തിൽ ഒന്ന് മാത്രമേ പൊതുവേ ഈ പൂവ് വിരിയാറുള്ളൂ അതും അവർക്ക് തോന്നുന്ന സമയത്ത്. മഞ്ഞ വിരിച്ച് കിടക്കുന്ന ഈ പൂവ് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.