ജീവിതത്തിൽ തനിച്ചായ ഇരുപത് വയസുകാരി, ഈ മാസം മുപ്പത്തിയൊന്നാം തീയതി നാലര ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കണം. ആരോട് ചോദിക്കണം എന്നറിയാതെ നട്ടം തിരിയുകയാണ് സുഷമ
വിധിയുടെ പരീക്ഷണത്തിൽ തനിച്ചായി പോയ ഒരു പെൺകുട്ടിയാണ് സുഷമ. അവൾ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല, നാലാം വയസിൽ അമ്മയും അവളെ ഒറ്റയ്ക്കാക്കി പോയി. പിന്നെ താങ്ങും തണലും ആയി ഉണ്ടായിരുന്നത് അമ്മുമ്മ പുഷ്പവല്ലിയായിരുന്നു. അർബുദം വന്ന് അമ്മൂമ്മയും മരിച്ചു. അന്ന് വീടിന്‍റെ പണി പൂർത്തിയാക്കാൻ അമ്മൂമ്മ സഹകരണ ബാങ്കിൽ നിന്ന് ഒന്നര ലക്ഷത്തിന്‍റെ വായ്പ എടുത്തു. എന്നാൽ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പലിശ സഹിതം നാലര ലക്ഷത്തോളം രുപ ഈ മാസം 31 ന് അകം അടയ്ക്കണം. എന്നാൽ എന്തുചെയ്യണം എന്ന് സുഷമയ്ക്ക് അറിയില്ല.
മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് ആന്റ് സ്പോർട്സ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് സുഷമ. സ്വന്തമായി ജോലി ചെയ്ത് ജീവിച്ച പെൺകുട്ടി ഇന്ന് ജീവിക്കുന്നത് കുറെ പേരുടെ കാരുണ്യം കൊണ്ടാണ്. ജീവിത സാഹചര്യം കൊണ്ട് ഐപിഎസ് എന്ന മോഹം മാറ്റി വെച്ചിരിക്കുകയാണ് അവൾ ആരെങ്കിലും തന്നെ സഹായിക്കാൻ എത്തുമെന്ന പ്രതിക്ഷയിലാണ് സുഷമയുടെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത്.
Name- Sushama wilson
Bank-state Bank of India
Branch-KUZHUR
Account number - 43938710289
IFSC -SBIN0070310
Phone number - 9656595725