എംമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്ന വിമര്‍ശനവുമായി ആര്‍എസ്എസിന്‍റെ മുഖമാസികയായ ഓര്‍ഗനൈസര്‍. എമ്പുരാന്‍ സിനിമ പത്ത് സെക്കന്‍ഡ് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് വെട്ടിക്കുറച്ചത് എന്നതിന്‍റെ രേഖകളും പുറത്തുവന്നു. എംമ്പുരാൻ സിനിമ വിവാദത്തിൽ എം.ടി.രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.
മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം നല്ലതോ മോശമോ എന്ന വിശകലങ്ങള്‍ക്കപ്പുറത്തേക്ക് രാഷ്ട്രീയ ചര്‍ച്ചയായതോടെയാണ് കടുത്ത വിമര്‍ശവുമായി ആര്‍എസ്എസ് രംഗത്ത് വരുന്നത്. ഹിന്ദു –മുസ്ലീം സൗഹൃദം തകര്‍ക്കാനുള്ള സിനിമയാണെന്നും ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തി ചരിത്രം അവതരിപ്പിച്ചിരിക്കുന്നതന്നും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു.
മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത് ആരാധകരോടുള്ള വഞ്ചനയാണെന്നും പൃഥ്വിരാജ് രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണെന്നുമാണ് ആര്‍ എസ്എസിന്‍റെ വിമര്‍ശനം. ഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ എത്തിയത് വില്ലനായിട്ടായിരുന്നു . പിന്നീട് ഉയരങ്ങളിൽ എത്തി. അതുപോലെ ബിജെപിയും സൂപ്പർതാരത്തെപ്പോലെ ഉദിച്ചുയരുമെന്നു മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു
ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ മാാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോ എന്ന് ബിജെപിക്കാര്‍ ആലോചിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സിനിമയില്‍ എല്ലാക്കാലത്തും വര്‍ത്തമാനകാല രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും സിനിമയില്‍ കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡിലെ ബിജെപി അംഗങ്ങള്‍ക്ക് വീഴ്ചയുണ്ടായി എന്ന് പാര്‍ട്ടിക്കകത്ത് വിമര്‍ശനം ഉയരുമ്പോളാണ് സെന്‍സര്‍ ബോര്‍ഡ് രേഖകള്‍ പുറത്തുവരുന്നത്. സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന്‍റെ ആറു സെക്കന്‍ഡ് ദൃശ്യങ്ങളും ദേശീയ പതാകയെ പരാമര്‍ശിക്കുന്ന നാലു സെക്കന്‍് ദൃശ്യങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡ് നീക്കിയത്.