കാസർകോട് നീലേശ്വരം പേരോൽ സ്കൂളിലെ പാർക്കിനൊരു പ്രത്യേകതയുണ്ട്. പാർക്കിലെയൊരു അതിഥിയാണ് കുട്ടികൾക്കിടയിലെ താരം. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വെറൈറ്റി കളിപ്പാട്ടത്തിന്റെ വിശേഷങ്ങൾ കാണാം.
ഈ ഹോലികോപ്റ്റർ കണ്ട് നമ്മൾ നിൽക്കുന്നത് ഹെലിപാഡിലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. പേരോൽ സ്കൂളിലെ കുട്ടികളുടെ പാർക്കിലെ ഒരു കുട്ടി ഹെലികോപ്റ്ററാണിത്. കൗതുകത്തോടെ ഹെലികോപ്റ്ററിനെ തൊട്ടും തലോടിയും നടക്കുകയാണ് കുട്ടിക്കൂട്ടം.
ശില്പിയും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പ്രഭൻ നീലേശ്വരമാണ് അധ്യാപകരുടെയും പിടിഎയുടെയും ആഗ്രഹപ്രകാരം ഹെലികോപ്റ്ററിന്റെ മാതൃക നിർമിച്ചത്. അകത്തെ സ്റ്റിയറിങ്ങ് തിരിച്ചാൽ ഹെലികോപ്പറിന്റെ പ്രൊപ്പല്ലർ കറങ്ങും. കുട്ടികൾക്ക് അകത്ത് കയറാനുള്ള സൗകര്യമുണ്ട്