വകുപ്പുതല സ്ഥാനക്കയറ്റ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയതിൽ കടുത്ത നടപടി വന്നേക്കും. അന്വേഷണ കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സർവേയർ വകുപ്പിലെ സ്ഥാനക്കയറ്റ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരം നൽകിയത്.
മത്സരപരീക്ഷകളുടെ ഗൗരവം കണക്കിലെടുക്കാതെ യുള്ള നിലപാടുകളാണ് ഇത്തരം അബദ്ധങ്ങളിലേക്ക് കൊണ്ട് എത്തിച്ച എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പറും ഉത്തരസൂചികയും മാറിയത്. ഇന്ന് ഇക്കാര്യത്തിൽ പിഎസ്സി തുടർ നടപടികൾ എടുക്കും.
ആദ്യഘട്ടമായി അന്വേഷണ കമ്മീഷനെ നിയോഗിക്കും എന്നാണ് സൂചന. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെടും. അതിനുശേഷം ആയിരിക്കും നടപടികളിലേക്ക് കടക്കുക. തുടർന്ന് പരീക്ഷ റദ്ദാക്കുകയും തുടർ പരീക്ഷ ഉടൻ നടത്തിയിരിക്കുമെന്നാണ് സൂചന. പിഎസ്‌സിയുടെ റീജണൽ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടത്തിയത്.