എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ: ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു.
അതേസമയം എമ്പുരാനെതിരായ വിവാദങ്ങള്‍ കടുത്തതോടെ ചില ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തന്നെ തീരുമാനിച്ചിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്തു.അതിനിടെ, വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ (ചൊവ്വാഴ്ച )പ്രദർശനത്തിന് എത്തിയേക്കും.
ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു.