കൊച്ചിയിൽ രാത്രി ഷോപ്പിങ് വൈബുമായി വെൻഡർലാന്‍റ് മിഡ് നൈറ്റ് മാർക്കറ്റ്. വുമണ്‍ എന്റര്‍പ്രെനേഴ്‌സ് നെറ്റ് വർക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് മാര്‍ക്കറ്റ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര മൈതാനത്ത് വൈകിട്ട് നാലു മുതൽ രാത്രി 12 വരെയാണ് മിഡ് നൈറ്റ് മാർക്കറ്റ്.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി എന്തും കിട്ടും നൈറ്റ് മാർക്കറ്റിൽ. 50 സ്റ്റാളുകൾ...സന്ദർശകരെ സ്വാഗതം ചെയ്ത് അഭിമാനത്തോടെ വനിതാ സംരംഭകർ.. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്ത നൈറ്റ് മാർക്കറ്റിന്റെ ആദ്യ വില്പന ഷീല കൊച്ചൗസേപ്പ് നടത്തി.
കൊച്ചി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം ആണെന്ന് കൂടി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. രാത്രി 11 മുതല്‍ 12 വരെ നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്‌കോ നടക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു കുടുംബത്തിലെ നാലുപേർക്ക് 250 രൂപയും. വിദ്യാര്‍ഥികൾക്ക് 50 രൂപ മാത്രം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. മിഡ്നൈറ്റ് മാർക്കറ്റ് ഇന്ന് രാത്രി അവസാനിക്കും.