എം.എ. ബേബി സി.പി.എം ജനറൽ സെക്രട്ടറി ആയതിൽ ജന്മനാടായ കൊല്ലത്തെ പ്രാക്കുളവും അഭിമാനിക്കുകയാണ്. എം.എ. ബേബിക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയ എൺപത്തിമൂന്നുകാരനാനായ വിക്രമൻ സഖാവും സഹപാഠിയായ ഇബ്രാഹിംകുട്ടി ഉൾപ്പെടെയുള്ളവരും പഴയ ഓർമകൾ പങ്കുവെച്ചു.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ വിശാല രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കുമെന്ന് എം.എ.ബേബി പ്രതികരിച്ചു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടി അച്ചടക്കത്തോടെ മുന്നോട്ടുപോകും. കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ ആരു നയിക്കും എന്നത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ലെന്നും പിണറായി വിജയന്‍ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.