ചില ദൃശ്യങ്ങള്‍ കണ്ടാല്‍ സന്തോഷം കൊണ്ട് കണ്ണ് നിറയില്ലേ? മനസില്‍ ആ ദൃശ്യത്തിലെ ആള്‍ക്കൊപ്പം ഒരുനിമിഷം എങ്കിലും നമ്മള്‍ സഞ്ചരിക്കില്ലെ? അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഒരു ചെറുപുഞ്ചിരി സമ്മാനിക്കുന്ന ഹൃദ്യമായ ഒരു വിഡിയോ. വിവാഹ വാര്‍ഷികത്തിന് ബഹറിനിലുള്ള ഭര്‍ത്താവിന് ഭാര്യ സമ്മാനമായി കേക്ക് അയയ്ക്കുന്നു. പത്താം വിവാഹവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു കേക്ക് സമ്മാനമായി കൊടുത്തത്. ഒരു സാധാരണ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ആ മനുഷ്യന്‍ അത് ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
തന്‍റെ ജോലിത്തിരിക്കിനിടയില്‍ ആ മനുഷ്യന്‍ സമ്മാനവുമായി വരുന്നവര്‍ക്ക് മുന്‍പില്‍ ചിരിയോടെ നിന്ന് ആ കേക്ക് വാങ്ങുന്നു. ഈ നിമിഷം അവര്‍ ചോദിക്കുന്നുണ്ട്, ‘ആര് തന്നതാണെന്ന് അറിയാമോ എന്ന്? അറിയില്ലെന്ന് ആദ്യം പറഞ്ഞ ആ മനുഷ്യന്‍ കേക്ക് നോക്കിയിട്ട് ചോദിക്കുന്നു ഭാര്യയാണോ.. എന്ന്.. മറുപടി വരും മുന്‍പ് തന്നെ അയാള്‍ പറയുന്നു ഭാര്യയല്ലാതെ വേറെയാരുമില്ലാ കൊടുത്തയക്കാന്‍’
പറഞ്ഞ് അവസാനിപ്പിക്കും മുന്‍പ് ആ മനുഷ്യന്‍റെ കണ്ണ് നിറഞ്ഞ് ഒഴുകി, വിങ്ങി പൊട്ടി,, ആ കണ്ണിലുണ്ട് പത്ത് വര്‍ഷം ഒന്നിച്ച് ജീവിച്ച ആ സ്നേഹവും കരുതലും ഒപ്പം ഓര്‍മകളുടെ വിരഹവും. ചിലകാഴ്ചകള്‍ അങ്ങനെയാണ് വല്ലാതെ ചൂഴ്ന്നിറങ്ങും, ‘അതിരില്ലാത്ത സന്തോഷം ആനന്ദക്കണ്ണീരിലേക്ക് വഴിമാറുന്ന അതിമനോഹരമായ കാഴ്ച്ച, ഇങ്ങനെ ഉള്ള മനുഷ്യരെ കാണുമ്പോ ആണ് ഇപ്പഴും ലോകത്ത് നന്മ വറ്റി പോയിട്ട് ഇല്ലെന്നു തോന്നുന്നത്, കാണുന്നവനെ കരയിപ്പിക്കാന്‍ സങ്കടകരമായ കാഴ്ചകള്‍ തന്നെ വേണമെന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വിഡിയോ, എന്നിങ്ങനെ പോകുന്നു വൈറല്‍ വിഡിയോയുടെ കമന്‍റ്