വിഷുവിന് ശബരിമല സന്നിധാനത്ത് നിന്ന് അയ്യപ്പന്റെ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ് ലഭ്യമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും രണ്ട് സ്വര്‍ണാഭരണ നിര്‍മാതാക്കളുമായി സമ്മതപത്രം ഒപ്പിട്ടു. സന്നിധാനത്ത് നിന്ന് നേരിട്ട് വാങ്ങാനും ഓണ്‍ലൈനില്‍ ബുക്കുചെയ്യാനും സൗകര്യം ഏര്‍പ്പെടുത്തും.
ഈ വിഷുമുതല്‍ ശബരിമല സന്നിധാനത്ത് കണികാണുന്നതിനൊപ്പം അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണ ലോക്കറ്റും സ്വന്തമാക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച് രണ്ട് ആഭരണ നിര്‍മാതാക്കളുമായി ധാരണാ പത്രം ഒപ്പിട്ടു. ഒന്ന് , രണ്ട്, നാല്, എട്ട് ഗ്രാം തൂക്കമുള്ള ലോക്കറ്റുകളാണ്ലഭ്യമാക്കുന്നത്. സ്വര്‍ണം വാങ്ങുന്ന ദിവസത്തെ വില അനുസരിച്ച് ഓരോമാസവും വിലയില്‍ വ്യത്യാസം വരും. സന്നിധാനത്തുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ പക്കല്‍ നിന്നുമാണ് പണമടച്ച് ഭക്തര്‍ക്ക് ലോക്കറ്റ് വാങ്ങാം. ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തും.
പ്രാഥമികമായി രണ്ടുകിലോഗ്രാം സ്വര്‍ണ ലോക്കറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. ഇത് വിജയമായാല്‍ സ്വര്‍ണ നാണയങ്ങളും നല്‍കാന്‍ പദ്ധതിയുണ്ട്.