TOPICS COVERED

മകന്‍റെ ആഗ്രഹപ്രകാരം അച്ഛൻ നിർമ്മിച്ച കാർ ഇപ്പോൾ ഇടുക്കി തൊടുപുഴയിൽ വൈറലാണ്. കോലാനി സ്വദേശി അർജുനാണ് മകന്‍റെ ആഗ്രഹപ്രകാരം വിന്‍റേജ് മോഡൽ കാർ നിർമിച്ചത്. 

തന്‍റെ കളിപ്പാട്ടം കാട്ടി ഇങ്ങനെ ഒരു കാർ ഉണ്ടാക്കി തരുമോയെന്ന മകന്‍റെ ചോദ്യമാണ് അർജുനെ ഇവിടെ വരെയെത്തിച്ചത്.‌ മൂന്നര ലക്ഷം രൂപ ചെലവഴിച്ച് സ്വന്തം വർക്ഷോപ്പിൽ അർജുൻ കാറിന്‍റെ നിർമാണം പൂർത്തികരിച്ചു. വിവാഹത്തിന് വധു വരൻമാർക്ക് സഞ്ചരിക്കാൻ ഈ കാർ നൽകാനുള്ള ഒരുക്കത്തിലാണ് അർജുൻ.

ENGLISH SUMMARY:

A car built by a father to fulfill his son’s wish is now going viral. Arjun, a native of Thodupuzha Kolani, constructed a vintage model car inspired by his son's playful question — "Can you make me a car like this?" Showing him a toy car sparked the idea. Arjun completed the vehicle in his own workshop, spending ₹3.5 lakhs on the project. He now plans to use the car as a special ride for brides and grooms during weddings.