കാസര്‍കോട്ടെ ഷോറൂം ഉദ്ഘാടനത്തിനെത്തിയ നടി മോളി കണ്ണമാലിക്ക് അഞ്ചു ലക്ഷം രൂപ കൈമാറി ബോബി ചെമ്മണ്ണൂർ. പണം സ്വീകരിച്ചതിന് പിന്നാലെ വിതുമ്പുന്ന മോളിയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഒരാളും ചെയ്യാത്ത ഒരു നന്മ പ്രവൃത്തി ചെയ്ത ബോബി ചെമ്മണ്ണൂരിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഒരുപാട് ആളുകള്‍ക്ക് നന്മ ചെയ്യാന്‍ മനസുള്ള ബോച്ചെയ്ക്ക് ആദ്യമേ ദൈവത്തിന്‍റെ പേരില്‍ നന്ദി പറയുകയാണെന്നുമാണ് വേദിയില്‍ വെച്ച് മോളി കണ്ണമാലി പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്‍റെ വസ്ത്രത്തിന് സമാനമായി വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോളി കണ്ണമ്മാലി ഉദ്ഘാടനത്തിനായി എത്തിയത്. ഒപ്പം ബോബി ചെമ്മണ്ണൂരിന്‍റെ വാഹനത്തില്‍ കയറണമെന്ന ആഗ്രഹവും സഫലമായി. മോളി ചേച്ചിക്ക് റോള്‍സ് റോയിസില്‍ എനിക്കൊപ്പം കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് തന്‍റെ ജീവനക്കാര്‍ അറിയിച്ചെന്നും ആ ആഗ്രഹം സഫലികരിക്കാനായാണ് ഉദ്ഘാടന വേദിയിലേക്ക് റോള്‍സ് റോയില്‍ ഒന്നിച്ചെത്തിയതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലാണ് മോളി കണ്ണമാലി.
മോളി കണ്ണമാലിയുടെ വാക്കുകള്‍
ഇവിടെ വന്ന് എല്ലാവരും ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ എനിക്കും ഡാന്‍സ് ചെയ്യണമെന്ന് തോന്നി. പക്ഷേ ഇപ്പോള്‍ എനിക്ക് അതിന് കഴിയില്ല. അങ്ങനെയൊരു അവസ്ഥയായി പോയി. ഇവിടുന്ന് എന്നെ പെട്ടന്ന് വിളിച്ച് ഒരാളും ചെയ്യാത്ത ഒരു നന്മ പ്രവൃത്തി ചെയ്ത ഈ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ആളുകള്‍ക്ക് നന്മ ചെയ്യാന്‍ മനസുള്ള ബോച്ചെയ്ക്ക് ആദ്യമേ ദൈവത്തിന്‍റെ പേരില്‍ നന്ദി പറയുകയാണ്. ഞാന്‍ ആദ്യമേ റോള്‍സ് റോയിസില്‍ കയറാന്‍ ആഗ്രഹിച്ച ആളാണ്. ഞാന്‍ അതും സാധിച്ചു.