സുന്ദരമായ ചര്‍മമാണ് എല്ലാവരുടേയും സ്വപ്നം. ചര്‍മ സംരക്ഷണത്തിനായി കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പരീക്ഷിക്കാനും മടിക്കില്ല നമ്മള്‍.
ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്ന പലതരം ചര്‍മ സംരക്ഷണ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കെമിക്കലുകളുടെ പിറകേ പോകാനാണ് പലപ്പോഴും നമ്മള്‍ ശ്രമിക്കാറുള്ളത്. വിപണിയില്‍ ലഭ്യമാകുന്ന പലതരം ക്രീമുകള്‍ വാങ്ങികൂട്ടി പരീക്ഷിക്കുന്നു. ചിലതെല്ലാം എട്ടിന്‍റെ പണി തരാറുമുണ്ട്. എങ്കിലും ചര്‍മം വെളുക്കാന്‍ കീശകാലിയാക്കാനും മടിക്കില്ല നമ്മള്‍.
ബ്രാന്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യില്ല. ഒരു ബ്രാന്‍ഡ് ചര്‍മ്മത്തില്‍ ഉപയോഗിച്ചതിന് ഫലം കിട്ടണമെങ്കില്‍ ചിലപ്പോള്‍ ഒന്നുമുതല്‍ മൂന്നുമാസം വരെയെങ്കിലും സമയമെടുക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണം. രാവിലെയും രാത്രിയും മോസ്ചുറൈസര്‍ ഉപയോഗിക്കുക. ഈര്‍പ്പമുള്ള ചര്‍മ്മം നല്ലതും ആരോഗ്യകരവുമാണ്. രാവിലെ മോയ്‌സ്ചറൈസ് ഉപയോഗിക്കുമ്പോള്‍, ചര്‍മത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്. രാത്രിയില്‍ മോയ്‌സ്ചറൈസ് ചെയ്യുമ്പോള്‍, ദിവസം മുഴുവന്‍ നിങ്ങളുടെ ചര്‍മ്മത്തിന് നഷ്ടപ്പെട്ട ഈര്‍പ്പം പുനഃസ്ഥാപിക്കും. അങ്ങനെ ചര്‍മം ഒറ്റരാത്രികൊണ്ട് സ്വയം നന്നാവും. ഇത് പതിവാക്കിയാല്‍ ആരോഗ്യമുള്ള മികച്ച ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാവും. എല്ലാ തരം ചര്‍മത്തിനും ഇണങ്ങുന്നതരം വെവ്വേറെ മോയ്‌സ്ചറൈസര്‍ ഉണ്ട്. ഈര്‍പ്പം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ഇത് സഹായിക്കുന്നു.ആഴ്ചയില്‍ ഒരിക്കല്‍ മാസ്‌ക് ഉപയോഗിക്കുക. ഇപ്പോള്‍ വിപണിയില്‍ സുലഭമായി കിട്ടുന്ന വസ്തുവാണ് മോസ്ചറൈസിങ് മാസ്‌കുകള്‍. എന്നാല്‍ ഇത് എന്നും ഉപയോഗിക്കുന്നത് ചര്‍മത്തിന് ദോഷം ചെയ്യും. ആഴ്ചയില്‍ ഒന്നോ മൂന്നോ തവണ മുഖം വൃത്തിയാക്കിയ ശേഷം മാസ്‌ക് ഉപയോഗിക്കാം. മാസ്‌ക് അതിന്റെ മാന്ത്രികത പ്രവര്‍ത്തിക്കുന്നത് ഉപയോഗശേഷം ചര്‍മത്തില്‍ കാണാം.
കാലിനും കൈക്കും മുഖത്തിനുമെല്ലാം ചേരുന്ന തരം മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.നിര്‍ജീവ കോശങ്ങള്‍ നീക്കം ചെയ്യുക. പുതിയതും തിളക്കമുള്ളതുമായ ചര്‍മത്തിനായി ചര്‍മ്മത്തിലെ നിര്‍ജീവ കോശങ്ങളെ നീക്കം ചെയ്യേണ്ടതുണ്ട്. ശരീരത്തില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും നിങ്ങളുടെ മേക്കപ്പ് തടസ്സമില്ലാതെ മുഖത്ത് ലയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് എക്‌സ്‌ഫോളിയേറ്റ് അഥവാ നിര്‍ജീവ കോശങ്ങള്‍ നീക്കുന്നതിലൂടെ ചെയ്യുന്നത്.ആഴ്ചയിലൊരിക്കല്‍ ചര്‍മം സ്‌ക്രബ് ചെയ്യുന്നതും മാസത്തിലൊരിക്കല്‍ പാക് ഇടുന്നതും മസാജ് ചെയ്യുന്നതും ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രഫഷണല്‍ ആയല്ലെങ്കില്‍ സ്വയം ഇതിനുള്ള മാര്‍ഗങ്ങള്‍ നിരവധിയുണ്ട്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിനോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതിയാണിത്. നിങ്ങളുടെ മുഖത്തും കഴുത്തിലും മാത്രമല്ല, കൈത്തണ്ടകളും കൈകളുടെ പിന്‍ഭാഗവും ഉള്‍പ്പെടെ തുറന്നിരിക്കുന്ന ചര്‍മ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ഉപയോഗിക്കേണ്ടതുണ്ട്.
രാത്രിയില്‍ മേക്കപ്പ് നീക്കം ചെയ്യുക. ചര്‍മത്തില്‍ മേക് അപ് അവശേഷിക്കുന്നത് ദോഷം ചെയ്യും. അതിനാല്‍ രാത്രിയിലെ ചര്‍മ്മസംരക്ഷണ ദിനചര്യ മുടക്കരുത്. അടഞ്ഞ സുഷിരങ്ങള്‍ വൃത്തികേടുള്ള ചര്‍മവും അകാല വാര്‍ദ്ധക്യവുമാണ് നല്‍കുക. വീട്ടിലെത്തിയ ഉടന്‍ തന്നെ മേക്കപ്പ് നീക്കം ചെയ്യാന്‍ ശ്രമിക്കണം. മുഴുവനായി തുടച്ചുനീക്കിയശേഷം മുഖം വൃത്തിയായി കഴുകണം. ശേഷം കോട്ടണ്‍ തുണി കൊണ്ട് മെല്ലെ തുടച്ച് വെള്ളം പൂര്‌ണമായും നീക്കം ചെയ്യാം. കാലാവസ്ഥ മാറ്റം വളരെ ശക്തമായ കാലമാണിന്ന്. കടുത്ത ചൂടും കടുത്ത തണുപ്പും മാറിമാറി വരുമ്പോള്‍ ശരീര സംരക്ഷണത്തിനൊപ്പം ചര്‍മ സംരക്ഷണവും ഏറഎ ശ്രദ്ധിച്ചേ മതിയാകു.