ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അമ്മയാകാന്‍ ഒരുങ്ങുന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് പ്രേഷകര്‍ ഏറ്റെടുത്തത്. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടാവുമെന്ന വാര്‍ത്ത ദീപികയും രണ്‍ബീര്‍ കപൂറും പങ്ക് വെച്ചത് മുതല്‍ ഒരു മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ക്യൂട്ട് ക്ലാസിക് സ്റ്റൈലില്‍ ബേബി ബമ്പ് ഫോട്ടോസുമായിരിക്കുകയാണ് ദീപിക. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മഞ്ഞനിറത്തിലുള്ള പ്ലീറ്റഡ് എലൈന്‍ ഫ്രോക്കിലായിരുന്നു മോം–ടു–ബി ദീപിക. സ്ലീവ്– ലെസ് ഔട്ട്ഫിറ്റ് ദീപികയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്ന് കമന്‍റുകളും വന്നു. ഫ്രോക്കിലെ പോക്കറ്റില്‍ കയ്യിട്ടുള്ള പോസ് ക്യൂട്ട്നെസ് ഓവര്‍ലോഡെഡ് എന്നാണ് ആരാധകര്‍ പറഞ്ഞത്. വളരെ സിംപിളായ സില്‍വര്‍ കളര്‍ കമ്മലും മെസി ബണ്‍ ഹെയര്‍ സ്റ്റൈലും താരത്തെ ഒന്നുകൂടി എലഗന്‍റാക്കി. പതിവിലും വ്യത്യസ്തമായി ലൈറ്റ് കാജലായിരുന്നു കണ്ണില്‍. സറ്റിലായ മേക്കപ്പിലെത്തിയ താരത്തെ ഫ്ലോലെസ് എന്ന് പറയാം. ഇതിനു മുന്‍പും താരത്തിന്‍റെ പല ഔട്ട്ഫിറ്റുകളും ചര്‍ച്ചയായിട്ടുണ്ടായിരുന്നു. സ്വന്തം ബ്യൂട്ടി ബ്രാന്‍ഡിന്‍റെ പ്രമോഷന്റെ ഭാഗമായായിരുന്നു ഫോട്ടോഷൂട്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ ദീപിക പദുക്കോണിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. താരം മറ്റേര്‍ണിറ്റി ചിത്രങ്ങള്‍ ഒന്നും പങ്കുവെയ്ക്കാതിരിന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. താരം വാടക ഗര്‍ഭപാത്രം വഴിയായിരിക്കാം അമ്മയാകുന്നത് എന്നുള്‍പ്പെടെയുള്ള ഗോസിപ്പുകളും പരന്നിരുന്നു.