air-india-express-file

Image Credit: facebook.com/AirIndiaX

TOPICS COVERED

വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍ ലഭ്യമാക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂൺ 28 വരെ ഓഫര്‍ ലഭ്യമായിരിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ (www.airindiaexpress.com) മൊബൈൽ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക. മറ്റ് ബുക്കിങ്ങുകള്‍ 1096 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കില്‍ ലഭ്യമാകും.

അതേസമയം ഓഫർ കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. ഓഫറിനായി അനുവദിച്ചിരിക്കുന്ന നിശ്ചിത എണ്ണം സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകും. പണമടച്ചതിന് ശേഷം റീഫണ്ടുകൾ അനുവദിക്കില്ല. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് എയർലൈനിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ ബാധകമായിരിക്കും.

വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌ക്കൗണ്ടും ലഭ്യമാണ്. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായ് ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് 100 മുതല്‍ 400 രൂപ വരെ പ്രത്യേക കിഴിവും 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 50 ശതമാനം കിഴിവില്‍ ബിസ്, പ്രൈം സീറ്റുകള്‍, 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, 33 ശതമാനം കിഴിവില്‍ പാനീയങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവർക്കും ഔദ്യോഗിക വെബ്സൈറ്റ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ENGLISH SUMMARY:

Xpress Lite fares starting ₹883 with ZERO convenience fees; Air India Express splash sale.