ship-accident-t

കൊച്ചി മുനമ്പത്ത് കപ്പലിടിച്ച് മല്‍സ്യബന്ധനവള്ളം തകര്‍ന്നു . മുനമ്പം അഴിമുഖത്തുനിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ  പുലര്‍ച്ചയായിരുന്നു സംഭവം. അപകടമുണ്ടായിട്ടും കപ്പല്‍ നിര്‍ത്താതെ പോയി  കോസ്റ്റ്ഗാര്‍ഡ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പുലര്‍ച്ചെ ഒരുമണിയോടെ ഉള്‍ക്കടലില്‍ വലയിട്ടു കിടന്ന ഡിവൈന്‍ എന്ന ഫൈബര്‍ വള്ളത്തിലാണ് തായ്്ലന്‍ഡ് റജിസ്ട്രേഷനിലുള്ള കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന അ‍ഞ്ച് തൊഴിലാളികളില്‍ രണ്ട് പേര്‍ക്ക് നിസാര പരുക്കേറ്റു. 

ഗുജറാത്തിലെ കണ്ട്്ല തുറമുഖത്തുനിന്ന് ഒഡീഷയിലെ  പാരദ്വീപിലേക്ക് സ്റ്റീല്‍ പൈപ്പുമായി പോവുകയായിരുന്നു മയൂരി നാരി എന്ന കപ്പല്‍. അപകടമുണ്ടായിട്ടും കപ്പല്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു. അപകടത്തില്‍പെട്ട ബോട്ട് പുലര്‍ച്ചെനാലരയോടെ വൈപ്പിനിലെത്തിച്ചു.