ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി.കാറ്റിലും മഴയിലും  മരങ്ങൾ കട പുഴകി വീണും രണ്ടു താലൂക്കുകളിലായി  33 വീടുകളാണ് തകർന്നത് .ഇടിമിന്നലിൽ വീടുകളിലെ വയറിങ്ങും ഉപകരണങ്ങളും കത്തിനശിച്ചും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. രണ്ടു താലൂക്കുകളിലായി 33 വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. അമ്പലപ്പുഴ താലൂക്കിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും ഒരു വീട് പൂർണമായും 21 വീടുകൾ ഭാഗികമായും തകർന്നു. 

കുട്ടനാട് താലൂക്കിൽ ഒരു വീട് പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴ നഗരത്തിലെ ലജനത്ത് വാർഡിലും ആര്യാട് പഞ്ചായത്തിലെ തുമ്പോളി ഭാഗത്തും വീടുകളും കയർ നിർമാണ യൂണിറ്റും തകർന്നു. .കൈനകരി പഞ്ചായത്തിൽ ഏഴു വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.പുന്നമട കണ്ടത്തിൽ സുരേന്ദ്രന്‍റെ വീട്ടിലെ വയറിങ്ങ് കത്തി നശിച്ചു.അമ്പലപ്പുഴയിലും കുട്ടനാട്ടിലെ കൈനകരിയിലും കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കൃഷിനാശത്തിന്‍റെ കണക്കെടുപ്പ് നടന്നുക്കൊണ്ടിരിക്കുകയാണ്. 

A preliminary assessment of the damage caused by the rains has been completed