കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികില്‍സാപ്പിഴവിൽ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഇല്ലിക്കല്‍ സ്വദേശിയായ യുവതി. അന്വേഷണത്തിനായി ഡി.എം.ഒ മെഡിക്കൽ ബോർഡ് രൂപീകരിക്കാന്‍ പോലും തയാറായിട്ടില്ല. പൊലീസും ഒളിച്ചുകളിക്കുകയാണന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
2022 ഡിസംബറിലാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയായത്. ചികിത്സയ്ക്കിടെ മരുന്ന് കുത്തി വച്ചതിന്‍റെ പാർശ്വഫലകാരണം അണുബാധയുണ്ടായി. കുട്ടിക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. അതുകൊണ്ടുതന്നെ തുടര്‍ചികില്‍സയ്ക്കും വകയില്ല.
വീഴ്ച വരുത്തിയ മെഡിക്കൽ കോളേജിലെ നാല് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റ ആവശ്യം. പല തവണ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ട് നടപടിയില്ല. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന അമ്മയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കാൻ പൊലീസ് തയായാറിയില്ലന്നും യുവതി പറയുന്നു. യുവതി നല്‍കിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര മേഖലയുടെ ഐജിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.