iron-bridge

TOPICS COVERED

കൊച്ചി വൈപ്പിന്‍ ഞാറയ്ക്കല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ ജനങ്ങള്‍ പ്രാണഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലൈറ്റ് ഹൗസ് കോളനിയിലെ ഇരുമ്പ് പാലം തുരുമ്പ് പിടിച്ച് തകര്‍ന്നു വീഴാറായി. സ്കൂള്‍ വാഹനങ്ങള്‍ അടക്കം ഭാരമുള്ള വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. 

 

2013 ല്‍ ഞാറയ്ക്കല്‍ പഞ്ചായത്ത് തുറന്നു കൊടുത്ത ലൈറ്റ് ഹൗസ് കോളനിയിലെ ഇരുമ്പ് പാലത്തിന്‍റെ അവസ്ഥ ഇതാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും സ്കൂള്‍ കുട്ടികളും ഈ വഴി കടന്നു പോകുന്നുണ്ട്. 2013ലാണ് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലം പണിതത്.  സ്കൂള്‍ ബസുകളും മറ്റ് ഭാരമുള്ള വാഹനങ്ങളും കടന്നു പോകുന്നതും പൊളിഞ്ഞു വീഴാറായ ഈ പാലത്തിലൂടെയാണ്.

പാലത്തിന്‍റെ അടിഭാഗവും തുരുമ്പിച്ചിരിക്കയാണ്. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല. ഉപ്പിന്‍റെ അംശമുള്ള വെള്ളമായതിനാലാണ് തുരുമ്പ് പിടിച്ച് പാലം നശിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പാലം പൂര്‍ണമായി പൊളിച്ച് കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

The iron bridge at Lighthouse Colony was rusted and almost collapsed