പ്രതിസന്ധി ഒഴിയാതെ തൊടുപുഴ കെ.എസ്.അർ.ടി.സി. ബസ് സ്റ്റാൻഡ്. രണ്ട് വർഷം മുൻപ് കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ സമൂച്ചയത്തിന്റെ പലയിടത്തും വിള്ളൽ വീണു. ശുചിമുറികളും പ്രവര്‍ത്തനരഹിതമാണ്.
തൊടുപുഴ കെ എസ് അർ ടി സി ബസ്റ്റാൻഡിൽ ശുചിമുറി അന്വേഷിച്ച് എത്തുന്നവർ ശങ്ക മാറാൻ പൊതുനിരത്തിലോ അടുത്തുള്ള ഹോട്ടലുകളിലോ അഭയം തേടണം. ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് ശുചിമുറികൾ പൂട്ടിയത്. ഡിപ്പോയിലെ വർക്ഷോപ്പിലേക്ക് ശുചീമുറി മാലിന്യം ഒഴുകിയെത്തിയതോടെ ജീവനക്കാരിൽ പലർക്കും ജോലി ചെയ്യാനാകുന്നില്ല.
ശുചിമുറിയിലെ ഫ്ലഷ് ടാങ്കുകളും പൈപ്പുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ചെന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന ബസ്റ്റാൻഡ് 18 കോടി രൂപ ചെലവിൽ രണ്ടുവർഷം മുമ്പാണ് നവീകരിച്ചത്