elephant

TOPICS COVERED

ഇടുക്കി മറയൂർ കാന്തല്ലൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനം വകുപ്പ് സംഘത്തെ സിപിഎം പ്രവർത്തകർ തടഞ്ഞു. വാഹനത്തിൽ ഡീസൽ ഇല്ലാത്തതുകൊണ്ട് കാട്ടാനയെ തുരത്താൻ എത്താൻ സാധിക്കില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. കാന്തല്ലൂരിലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ.

 

ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് കാന്തല്ലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. വ്യാപകമായി കൃഷി നശിപ്പിച്ച ആന റിസോർട്ടിന്റെ വേലിയും തല്ലി തകർത്തു. ആനയെ തുരത്താൻ എത്തണമെന്നവാശ്യപ്പെട്ട് പയസ് നഗറിലെ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിച്ച പ്രദേശവാസിക്ക് ലഭിച്ച മറുപടി ഇങ്ങനെ.സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഡീസൽ തുക ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വനംമന്ത്രി പറഞ്ഞു 

ജില്ലയിലെ നിരവധി റേഞ്ചുകളിൽ ദൈനംദിന ആവശ്യങ്ങൾക്ക് പോലും ഫണ്ടില്ലാ. ചിന്നക്കനാലിലെ സ്പെഷ്യൽ അർ അർ ടി ക്ക് ശമ്പളം ലഭിച്ചിട്ട് അഞ്ചുമാസം പിന്നിട്ടു. പ്രശ്നം പരിഹരിക്കാമെന്ന വനം മന്ത്രിയുടെ ഉറപ്പും പാഴായി.