സ്കൂളില്‍ കിട്ടിയിരുന്ന പ്രഭാത ഭക്ഷണം മുടങ്ങിയതോടെ പ്രതിസന്ധിയിലായ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ സങ്കടം വിവരിച്ച് പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതി. ആ കത്താണ് ഇപ്പോള്‍ ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ സംസാര വിഷയം. പഞ്ചായത്തിന് ലഭിക്കുന്ന വികസന ഫണ്ട് മുടങ്ങിയതോടെയാണ് നാല് ട്രൈബൽ സ്കൂളുകളിലെ പ്രഭാത ഭക്ഷണ വിതരണം പൂര്‍ണമായും നിലച്ചത്.
ദിവസേന രാവിലെ വീട്ടിൽ നിന്ന് ആഹാരം കഴിക്കാൻ ഞങ്ങൾക്ക് സാഹചര്യമില്ല. അതുകൊണ്ട് മുടങ്ങിപോയ പദ്ധതി എങ്ങനെയെങ്കിലും വീണ്ടും തുടങ്ങണം. സ്ഥിരമായി കിട്ടിയിരുന്ന പ്രഭാത ഭക്ഷണം മുടങ്ങിയതോടെ പൂമാല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥികളായ സോനാക്ഷിയും, ആൻ മെറിനും പഞ്ചായത്ത് പ്രസിഡന്റിനെഴുതിയ കത്തിന്റെ ഉള്ളടക്കമാണിത്
ആഹാരം കഴിക്കാതെയെത്തുന്ന കൂട്ടുകാരുടെ വിശപ്പിന്റെ വേദനയറിഞ്ഞാണ് പരിഹാരത്തിനായി ഇങ്ങനെയൊരു ശ്രമം നടത്തിയത് . പൂമാല,പൂച്ചപ്ര, കരിപ്പലങ്ങാട്,നാളിയാനി സ്കൂളുകളിലെ 200 ലേറെ വിദ്യാർഥികളായിരുന്നു പദ്ധതിയുടെ ഉപഭോക്താക്കൾ. മാർച്ചിൽ സ്കൂളുകൾക്ക് ഫണ്ട് ലഭിക്കാതെയായി. പദ്ധതി മുടങ്ങാതിരിക്കാൻ മാതാപിതാക്കള്‍ കിണഞ്ഞു ശ്രമിച്ചു. പിരിവെടുത്ത് ഇതുവരെ മുടക്കിയത് 338103 രൂപ. എങ്കിലും ശ്രമം പാഴായി അഞ്ച് വർഷമായി മുടങ്ങാതെ നടത്തിയ ഭക്ഷണ വിതരണം നിലച്ചു
ഈ വർഷം ഗോത്രവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ 768228 രൂപയാണ് വകയിരുത്തിയത്. ഇതിൽ 35280 രൂപ മാത്രമാണ് പഞ്ചായത്തിന് നൽകാനായത്. പ്രഭാത ഭക്ഷണം മുടങ്ങിയതില്‍ സങ്കടം വിവരിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ കത്ത് ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിനാണ് കത്തെഴുതിയത്. പഞ്ചായത്തിന്റെ വികസന ഫണ്ട് മുടങ്ങിയതോടെ നാല് ട്രൈബൽ സ്കൂളുകളിലെ പ്രഭാത ഭക്ഷണ വിതരണം പൂര്‍ണമായും നിലച്ചു. പ്രതിസന്ധിയിലായത് 200 ലേറെ വിദ്യാര്‍ഥികള്‍ ഈ വർഷം ഗോത്രവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ വകയിരുത്തിയത് 768228 രൂപ. പഞ്ചായത്തിന് നല്‍കാനായത് 35280 രൂപ