വൈക്കം ഇടയാഴം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികൾക്ക് സമയം കിട്ടാത്തതിനാൽ ഉദ്ഘാടനം നടത്താത്തതിനെ കുറിച്ച്  വാർത്തകൾ നിരവധി വന്നിരുന്നു.. ഒടുവിൽ ജനപ്രതിനിധികൾക്ക്  സമയം കിട്ടി. ആരോഗ്യ വകുപ്പ് മന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ്  ഉദ്ഘാടനം വേഗത്തിലായത്

കെട്ടിടം പ്രവർത്തനസജ്ജമാക്കിയിട്ടും ഉദ്ഘാടനം ചെയ്യാതെ ഇട്ടിരിക്കുന്ന ആരോഗ്യ വകുപ്പിനെതിരെ INTUC യും BJP യുംപ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്  പുതിയ  ആശുപത്രി മന്ദിരം തുറന്ന് കൊടുക്കാൻ നടപടിയായത്. ജനപ്രതിനിധികളുടെ അസൗകര്യമായിരുന്നു കോടികൾ മുടക്കിയിട്ടും ആശുപത്രി സൗകര്യം നാടിന് പ്രയോജനപ്പെടാതെ കിടക്കാൻ കാരണമായത്. ഒടുവിൽ ഉദ്ഘാടനം.ഉദ്ഘാടനം വൈകിയതിന്റെ കാരണവും എംഎൽഎ വ്യക്തമാക്കി

പഴയ ചെറു മുറികളിലെ അസൗകര്യങ്ങൾ മൂലം  പരിശോധനകൾ തന്നെ അശുപത്രി വരാന്തയിൽ നടത്തേണ്ട സ്ഥിതിയിലായിരുന്നു ഈ ആരോഗ്യ കേന്ദ്രം. ഉപകരണങ്ങളടക്കം സജ്ജമാക്കിയ 6500 സ്ക്വയർ ഫീറ്റുള്ള  കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്.

ENGLISH SUMMARY:

The inauguration of Vaikom Idayazham Family Health Center was conducted online by the Minister of Health