തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിന് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് പരാതി. റെയിൽവേ നിശ്ചയിച്ച തുകയേക്കാളും 20 രൂപ മുതൽ 40 രൂപ വരെ അനധികൃതമായി വാങ്ങുന്നുവെന്നാണ് യാത്രക്കാരുടെ പരാതി...
തൃശൂർ റെയിൽവേ സ്റ്റേഷനിലെ കാർ പാർക്കിങ്ങുകളിൽ നിശ്ചിത തുകയേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്നാണ് യാത്രക്കാർ റെയിൽവേ അധികൃതരോട് പരാതിപ്പെട്ടത്. തർക്കവും സ്ഥിരമായി. റെയിൽവേ നിശ്ചയിച്ച പാർക്കിങ് നിരക്ക് ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് അധിക നിരക്കെന്നാണ് ആരോപണം.
നേരത്തേ കുടംബശ്രീക്കായിരുന്നു പാർക്കിങ്ങിന്റെ ടെണ്ടർ. അതുമാറി സ്വകാര്യ വ്യക്തികൾക്ക് നൽകിയതോടെയാണ് പരാതികൾ വന്നു തുടങ്ങിയത്. ഒരു ദിവസത്തേക്ക് പാർക്ക് ചെയ്യുന്ന വാഹനയുടമകളിൽ നിന്ന് 20 രൂപ മുതൽ 40 രൂപ വരെ അധികമായി വാങ്ങുന്നതായാണ് പരാതി. വിഷയത്തിൽ റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം..