kudivellamout

മഴക്കാലത്തും കുടിവെള്ളമില്ലാതെ വലഞ്ഞ് തൃശൂർ ശ്രീനാരായണപുരം പഞ്ചായത്ത്‌. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി പൈപ്പ് പൊട്ടിയതാണ് വിനയായത്. വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

ശ്രീ നാരായണപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഉള്ളവർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. 2000 ലിറ്റർ വെള്ളത്തിന് 700 രൂപ നൽകണം. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഇവിടേക്ക് വെള്ളമെത്തിയിരുന്നത്. കഴിഞ്ഞ ആറു മാസമായി തങ്ങൾക്ക് തീരെ വെള്ളം കിട്ടുന്നില്ലന്ന് നാട്ടുകാർ പറയുന്നു.

മഴക്കാലത്ത് മഴവെള്ളം പിടിച്ച് വെച്ചാണ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. കുടിവെള്ളം പണം മുടക്കി വാങ്ങണം. ആകെ കുറച്ചുദിവസം അടുപ്പിച്ച് വെള്ളം വന്നത് ഇലക്ഷൻ കാലത്താണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൈപ്പ് മുറിച്ചു മാറ്റിയതാണ് വെള്ളമെത്താത്തത് എന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. പകരം പൈപ്പ് ഇടാനോ വെള്ളമെത്തിക്കാനോ ശ്രമിച്ചിട്ടുമില്ല. എത്രയും വേഗം തങ്ങൾക്ക് കുടിവെള്ളം എത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Thrissur Sreenarayanapuram panchayat is out of drinking water even during monsoon