സർക്കാർ വാഗ്ദാനം പാഴ്‌വാക്കായതോടെ കുട്ടനാട്ടിൽ നെല്ലു സംഭരണം പാളുന്നു. അന്യായ കിഴിവ് ചോദിച്ച് കർഷകരെ ചൂഷണം ചെയ്യുമ്പോഴും നിർദ്ദേശങ്ങൾ നൽ കുന്നതിനപ്പുറം പ്രായോഗിക ഇടപെടൽ നടത്താതെ മാറിനിൽക്കുകയാണ് കൃഷി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും. ആലപ്പുഴ ചമ്പക്കുളം കണ്ടങ്കരി നാൽപത് പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞ് 12 ദിവസമായിട്ടും 50 ലോഡ് നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുകയാണ്.
നെൽകർഷകന്‍റെ വിയർപ്പും അധ്വാനവുമാണ് 12 ദിവസമായി പാടത്ത് കിടക്കുന്നത്. ചമ്പക്കുളം കണ്ടങ്കരി നാല് നാൽപത് പാടശേഖരത്തിൽ 50 ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്. ക്വിൻ്റലിന് 8 കിലോ കിഴിവ് നൽകണമെന്നാണ് മില്ലുകൾ ആവശ്യപ്പെടുന്നത്
നനവോ ഈർപ്പമോ ഇല്ലാത്ത നെല്ലിന് രണ്ടു കിലോവരെ കിഴിവ് നൽകാൻ കർഷകർ തയാറാണ്. കർഷകരെ സമ്മർദത്തിലാക്കി കിഴിവിൻ്റെ പേരിൽ ചൂഷണം ചെയ്യുകയാണ്.ഒരേക്കറിന് മുപ്പതിനായിരം രൂപയോളം കൃഷിച്ചിലവ്. ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നതിൻ്റെ ചിലവ് വേറെയും. കർഷകരുടെ ഒരു വർഷത്തെ ആദായം കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമാണ്. 200 ഓളം കർഷകരാണ് നാല് നാൽപത് പാടത്തുള്ളത്. വള്ളത്തിൽ നെല്ലു കൊണ്ടു പോകേണ്ട ഭാഗത്താണ് സംഭരണം നടക്കാത്തത്.