parappanangadi-sea-attack

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കടലാക്രമണം രൂക്ഷം.കടൽഭിത്തി നിർമിക്കാത്തതിനെതിരെ തീരദേശ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.

കടൽഭിത്തി നിർമിക്കണമെന്നത് ആലുങ്ങൽ ബീച്ച് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശം സന്ദർശിക്കാനെത്തിയ അഡീഷണൽ തഹസിൽദാർ പി.എ ലതയ്ക്ക് മുന്നിൽ മൽസ്യത്തൊഴിലാളികൾ പ്രതിഷേധിച്ചതും ഈ ആവശ്യത്തിനാണ്

കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി കുടുംബങ്ങളാണ് ഇവിടെ പേടിയോടെ കഴിയുന്നത്. ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിനായുള്ള നടപടി 15 ദിവസത്തിനകം ഉണ്ടാകുമെന്ന് അഡീഷണൽ തഹസിൽദാർ ഉറപ്പു നൽകി.തുടർന്നാണ് തീരദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്