വനംവകുപ്പിന്റെ ഭൂമിയില്‍ ഭീഷണിയായി നിന്ന കൂറ്റന്‍ മരം സമീപത്തെ വീടിനുമുകളിലേക്ക് പതിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റാന്‍ നടപടിയില്ല. പരാതിയുമായി നിരവധിതവണ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തിരിക്കുകയാണ് കോഴിക്കോട് മാത്തോട്ടത്തെ അബ്ദുള്ളക്കോയയും കുടുംബവും.
അബ്ദുല്‍ ഗഫൂറിന് ഇത് രണ്ടാം ജന്മമാണ്. കൂറ്റന്‍ മരം വീടിനുമുകളിലേക്ക് പതിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രം. വീടിനു സമീപമുള്ള വനംവകുപ്പിന്റെ സ്ഥലത്ത് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല.
മഴ ശക്തമായപ്പോള്‍ ഒരുമരം പൂര്‍ണമായും വീടിന്റെ പിന്‍ഭാഗത്തേക്ക് വീഴുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് വിവരമറിയിച്ചെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയാറായില്ല.
പതിനഞ്ച് ദിവസം പിന്നിട്ടു. മരം മുറിച്ചുമാറ്റാന്‍ പോലും ആരുമെത്തിയില്ല. വീടിന്റെ ഉള്‍ഭാഗം വിണ്ടുകീറിയിട്ടുണ്ട്. ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ലെന്ന് ഈ വയോധികന്‍ പറയുന്നു.