വയനാട്ടില്‍ ഒരാള്‍ക്ക്കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറയിലെ യുവാവിനാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസമാണ് അപ്പപ്പാറ സ്വദേശിയായ യുവാവ് മാനന്തവാടി ജില്ലാശുപത്രിയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയെത്തിയത്.
തുടര്‍ന്ന് നടന്ന പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറയിച്ചു.
ജനുവരി മാസത്തില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും കര്‍ണാടക വന മേഖലയില്‍ ജോലിക്ക് പോയ ആളുകളായിരുന്നു.
പിന്നീട് ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടപ്പിലാക്കിയത്.
ഈ മാസമാദ്യം കര്‍ണാക ബൈരക്കുപ്പയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ ഭീതിജനകമായ ഒരു സാഹചര്യവും ജില്ലയിലില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജാഗ്രത തുടരും. ഇപ്പോഴും വനപ്രദേശങ്ങളില്‍ കുരങ്ങന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തുന്നുണ്ട്. പക്ഷെ ഇത് രോഗം കാരണമാണന്ന് സ്ഥിരീകരിച്ചിട്ടില്ല.