കാട്ടുപന്നി ഒാട്ടോയിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബത്തിന്  ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയിറങ്ങുകയാണ്  ഈ കുടുംബം. ഒാട്ടോയില്‍ പന്നിയിടിച്ചതിന്റെ തെളിവില്ലെന്ന വിചിത്രവാദമാണ് വനം വകുപ്പ് ഉയര്‍ത്തുന്നത്. അപകടമുണ്ടായത് 2021 ഒക്ടോബര്‍ ആറിന് രാത്രി പത്തരക്ക് 

രണ്ടുമാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു റഷീദ് . മരണത്തിനുപിന്നാല പ്രതിഷേധം ആളിക്കത്തി.മൃതദേഹവുമായി താമരശേരി വനം വകുപ്പ് ഒാഫിസിന് മുന്നില്‍ സമരം 

ഈ സമരത്തെ തുടര്‍ന്നായിരുന്നു ഒരാഴ്ചക്കുള്ളില്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. നഷ്ടപരിഹാരം കിട്ടിയില്ലെന്നുമാത്രമല്ല. ഇത് തരാതിരിക്കാന്‍ വിചിത്രവാദമാണ് വനം ഉന്നയിക്കുന്നത്. കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത് . മുന്നോട്ടുള്ള ജീവിതമാണ് ഇവരുടെ കണ്ണുനിറയ്ക്കുന്നത്