വയോജനങ്ങള്‍ക്ക് തിയേറ്ററിലെത്തി സിനിമ കാണാനുള്ള അവസരമൊരുക്കി വയനാട് ബത്തേരി നഗരസഭ. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയവരും ആദ്യമായി തിയേറ്ററിലെത്തിയവരും ഉള്‍പ്പടെ ഇരുന്നൂറിലേറെ പേരാണ് പുതുവല്‍സരത്തില്‍ സിനിമ കാണാനെത്തിയത്.
നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായാണ് വിവിധ ഡിവിഷനുകളില്‍ നിന്ന് താല്‍പര്യം പ്രകടിപ്പിച്ച വയോജനങ്ങളള്‍ക്ക് തിയേറ്ററിലെത്തി സിനിമ കാണാനുള്ള അവസരം ഒരുക്കിയത്. ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയില്‍ വയോജനങ്ങളെയും ചേര്‍ത്ത് നിര്‍ത്താനുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ സിനിമ പ്രദര്‍ശനം.
നാടക സംവിധായകനും വയനാട്ടുകാരനുമായ രാജേഷ് ഇരുളം സംവിധാനം ചെയ്ത, വയനാടിന്‍റെ പശ്ചാതലത്തില്‍ കഥ പറയുന്ന നൊണ എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനമാണ് ഒരുക്കിയത്. സിനിമയും തിയേറ്റര്‍ അനുഭവവും മനം നിറയെ ആസ്വദിച്ച് കാഴ്ചക്കാര്‍.
ബത്തേരി ഐശ്വര്യ സിനിപ്ലക്സിന്‍റെ സഹകരണത്തോടെയാണ് വയോജനങ്ങള്‍ക്ക് സിനിമ പ്രദര്‍ശനം ഒരുക്കിയത്