കണ്ണൂർ ഇരിട്ടിയിലെ വിവിധ പ്രദേശങ്ങൾ വന്യജീവികളെ കൊണ്ട് വലിയ പൊറുതി മുട്ടിലാണ്. പായത്ത് കാട്ടാനകളാണ് ശല്യക്കാരെങ്കിൽ തില്ലങ്കേരിയിൽ കാട്ടുപന്നി മുതൽ മയിലുകൾ വരെയാണ് നാട്ടുകാർക്ക് തലവേദനയാകുന്നത്.
പായം പഞ്ചായത്തിലേതാണ് ഈ രംഗങ്ങൾ. കിലോമീറ്ററുകൾ താണ്ടി ആറളം ഫാമിൽ നിന്ന് ഇറങ്ങി വന്ന കാട്ടാനകളാണിവ. മലയോരത്തല്ലാതിരുന്നിട്ടും പായത്തെ നാട്ടുകാർക്ക് വന്യ ജീവികളെ നേരിടേണ്ട ദുരവസ്ഥ.
ആനകൾ കൃഷി വ്യാപകമായി നശിപ്പിച്ചു . ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തുരത്തി ഓടിക്കുകയായിരുന്നു. തില്ലങ്കേരിയിലെത്തിയാൽ കാട്ടുപന്നികളാണ് ഭീകരന്മാർ. കുരങ്ങുകളും മയിലുകളും മലയിറങ്ങി വന്നതോടെ ഇരട്ടി ദുരിതം.തില്ലങ്കേരിയിലെ കാർക്കോട്, ഈയ്യമ്പോട്, പള്ള്യം തുടങ്ങിയ സ്ഥലങ്ങളിലാണ് വന്യ ജീവികൾ കൃഷി നശിപ്പിക്കുന്നത്. പന്നികൾ നേരത്തെ ഉണ്ടെങ്കിലും മയിലുകൾ കൂടി എത്തിയതോടെ കൃഷി ഇറക്കാനാവുന്നില്ല കർഷകർക്ക്.