കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാതക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണിക്കായി സര്‍ക്കാര്‍ 38 കോടി രൂപ അനുവദിച്ചു. തകര്‍ന്നുകിടക്കുന്ന ചെർക്കള– ജാൽസൂർ റോഡിനും ഭരണാനുമതിയായി.
27.7 കിലോമീറ്റർ ദൂരത്തിൽ കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാത. പലയിടങ്ങളിലായി ചെറുതും വലുതുമായ നൂറിലേറെ കുഴികൾ. കുഴിയിൽ ചാടി യാത്രക്കാരുടെ നടുവൊടിഞ്ഞു.അപകടങ്ങൾ നിത്യസംഭവം. പ്രതിഷേധങ്ങളും നിവേദനം നൽകലും മുറയ്ക്ക് നടന്നു. ഒടുവിൽ വിഷയം കോടതി കയറിയതോടെയാണ് ഫണ്ടനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്
മംഗളൂരുവിലേക്കുള്ള പാതകൂടിയായതിനാൽ ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. 38 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. മഴക്കാലത്തിന് മുൻപ് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് ശ്രമം.